കാസർഗോഡ് കുടുംബം ആസിഡ് കുടിച്ച സംഭവം; ചികിത്സയിലിരുന്ന നാലാമത്തെയാളും മരിച്ചു.

കാസറഗോഡ്: കാസറഗോഡ് അമ്പലത്തറയിൽ കുടുംബം ആസിഡ് കുടിച്ചു ജീവനൊടുക്കിയ സംഭവത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. സ്വദേശി രാകേഷ് (35) ആണ് മരിച്ചത്. രാകേഷിൻറെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ എത്തുന്നതിന് മുന്നേ മരിച്ചിരുന്നു. പറക്കളായി യിസ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് ഒരു കുടുംബത്തിലെ നാലുപേരെ ആസിഡ് കുടിച്ചു ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലും രണ്ടുപേർ പരിയാരം ആശുപത്രിയിൽ വെച്ചും മരണപ്പെടുകയായിരുന്നു. രാകേഷ് പരിയാരം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം

 

 

Related Articles

- Advertisement -spot_img

Latest Articles