കൊല്ലം: ഓച്ചിറ വലിയകുളങ്ങര ദേശീയപാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും കാറും കൂട്ടിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നറിയുന്നു.
വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. എസ്യുവിയിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരണപ്പെട്ടത്. കെഎസ്ആർടിസിയിലുണ്ടായിരുന്ന പത്ത് പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഓച്ചിറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ എസ്യുവി വാഹനം പൂർണമായും തകർന്നിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ നിന്നും ചേർത്തലയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർ ദിശയിൽ നിന്നും വന്ന എസ്യുവി വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നെടുമ്പാശേരിയിൽ നിന്നും മടങ്ങി വരികയായിരുന്ന അഞ്ചു പേരായിരുന്നു എസ്യുവിയിലുണ്ടായിരുന്നത്.



