ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണനെ തെരെഞ്ഞെടുത്തു. 452 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢിക്ക് 300 വോട്ട് ലഭിച്ചു.
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് ഉപ തെരെഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ആരോഗ്യകാരണങ്ങൾ പറഞ്ഞായിരുന്നു ജഗ്ദീപ് ധൻകർ രാജിവെച്ചിരുന്നത്.



