കാസറഗോഡ്: നോട്ട് ബുക്കിൽ ഫലസ്‌തീൻ പതാക വരച്ച വിദ്യാർഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കി. കാസറഗോഡ് കുഞ്ചത്തൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ രണ്ട് കുട്ടികളെയാണ് അധ്യാപകർ പുറത്താക്കിയത്. വിദ്യാർഥികൾ അറിയിച്ചതിനെന്തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി അധ്യാപകരുടെ പ്രവൃത്തിയെ ചെയ്‌തു, ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശ വാസികളും നാട്ടുകാരും സ്‌കൂളിലെത്തിയതോടെ സ്‌കൂളിൽ സംഘർഷാവസ്ഥ സംജാതമായി.
തുടർന്ന് നാട്ടുകാരും അധ്യാപകരും തമ്മിൽ വാക്കേറ്റവും രൂക്ഷമായതോടെ പൊലീസ് എത്തി രംഗം ശാന്തമാക്കി. അതേസമയം ഫലസ്‌തീൻ പതാക വരച്ച വിദ്യാർഥികൾക്ക് അനുകൂലമായി വിവിധ വിദ്യാർഥി സംഘടനകളും സ്‌കൂളിലെത്തി.
സമാനമായ സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ കാസറഗോഡ്, കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലും ഉണ്ടായിരുന്നു. വിദ്യാർഥികൾ ഫലസ്‌തീനെ അനുകൂലിച്ചതിന് അധ്യാപകരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഫലസ്‌തീനെ അനുകൂലിച്ച് സ്‌കൂൾ കലോത്സവത്തിൽ അവതരിപിച്ച മൈം അധ്യാപകർ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു.
സംഭവത്തിൽ പോലീസും പൊതു വിദ്യാഭ്യാസ ഡയറക്ടറും കളക്ടർക്ക് റിപ്പോർട്ട് നൽകി. അധ്യാപകരുടെ അസഹിഷ്‌ണുത പ്രവൃത്തി വിവാദമായതയോടെ അന്വേഷിച്ചു റിപ്പോർട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയും കളക്ടർ കെ ഇമ്പാശേഖറും നിർദേശം നൽകിയിരുന്നു. മൈം തടഞ്ഞതിനെ തുടർന്ന് നിർത്തിവച്ചിരുന്ന കലോത്സവം പിറ്റേന്ന് സ്‌കൂളിൽ അവതരിപ്പിക്കുകയും ചെയ്‌തു. വിവാദം കണക്കിലെടുത്ത് കലോത്സവം വീണ്ടും നടത്താൻ പിടിഎ തീരുമാനിക്കുകയായിരുന്നു



