21.6 C
Saudi Arabia
Monday, February 23, 2026
spot_img

എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കരുടെ ശ്രദ്ധക്ക്, സർവീസുകളുടെ സമയക്രമത്തിൽ മാറ്റം.

കോഴിക്കോട്: ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന ശീതകാല ഷെഡ്യൂൾ പ്രകാരം, വിവിധ സെക്ടറുകളിലെ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നു എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ യാത്രാ പ്ലാനുകൾക്ക് അനുസൃതമായി പുതുക്കിയ ഷെഡ്യൂൾ പരിശോധിക്കണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് ആവശ്യപ്പെട്ടു.

പുതിയ സമയക്രമം നിലവിൽ വരുന്നതോടെ കോഴിക്കോട് ഉൾപ്പെടെയുള്ള കേരള സെക്ടറുകളിലെ ചില വിമാന സർവീസുകളുടെ സമയങ്ങളിൽ മാറ്റം വരും. യാത്രാ തീയതി മാറ്റം വരാൻ സാധ്യതയുള്ള എല്ലാ യാത്രക്കാരും ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ എയർലൈനിന്റെ കസ്റ്റമർ കെയർ വഴിയോ തങ്ങളുടെ ടിക്കറ്റുകളുടെ പുതിയ സമയക്രമം പരിശോധിച്ച് യാത്ര ഉറപ്പാക്കേണ്ടതാണ്.

കേരളത്തിൽ നിന്നുള്ള ചില ഗൾഫ് സർവീസുകൾ നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഇത് പ്രവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയെങ്കിലും, ഈ കുറവ് താൽക്കാലികം മാത്രമാണെന്നും വരും മാസങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ പുനഃസ്ഥാപിക്കുകയും പുതിയ റൂട്ടുകൾ ആരംഭിക്കുകയും ചെയ്യുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles