19.1 C
Saudi Arabia
Friday, March 27, 2026
spot_img

പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്

കാസറഗോഡ്: അനന്തപുരത്തുള്ള പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പ്രദേശവാസികൾ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബോയിലറിന്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്ററോളം ദൂരത്തേക്ക് തെറിച്ചുപോയി. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടം നടന്നയുടനെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക്ന ആരംഭിച്ചു. തുടർന്ന് ഫയർ ഫോയ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നിലവിൽ ഫാക്ടറിയിലെ തീ പൂർണ്ണമായി അണച്ചെങ്കിലും പുക ഉയരുന്നുണ്ട്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.

Related Articles

- Advertisement -spot_img

Latest Articles