കോഴിക്കോട്ട് ടൂറിസ്റ്റ് ബസിൽ ലൈംഗികാതിക്രമം: ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ചൂലൂർ സ്വദേശി രജീഷിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എ വൺ ട്രാവൽസിന്റെ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ, യാത്രക്കിടെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴും പ്രതി അതിക്രമം തുടർന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ രജീഷിനെ റിമാൻഡ് ചെയ്‌തു.

Related Articles

- Advertisement -spot_img

Latest Articles