അപമാനിച്ചതിന് തുല്യം; മന്ത്രിയുടെ വിമർശനത്തിന് ‘പാട്ടിലൂടെ മറുപടി’ – വേടൻ

തൃശൂർ: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും ഗാനരചയിതാവുമായ വേടന് എതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ വിമർശനം അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടൻ പ്രതികരിച്ചു. “വേടനു പോലും അവാർഡ് നൽകി” എന്ന മന്ത്രിയുടെ പരാമർശത്തിന് ഉടൻ തന്നെ ഒരു പാട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗിക പീഡന കേസുകൾ നേരിടുന്ന പശ്ചാത്തലത്തിൽ വേടന് അവാർഡ് നൽകിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് മന്ത്രിയുടെ പരിഹാസം. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നു.

പുരസ്‌കാരം രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ലെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത വ്യക്തിയാണെന്നും വേടൻ വിശദീകരിച്ചു. കേസുകൾ കാരണം ജോലിയും വ്യക്തിജീവിതവും ബാധിച്ചതായും, തൻ്റെ പ്രവൃത്തികളിൽ പ്രായത്തിൻ്റെ പക്വതക്കുറവുണ്ട് എന്ന് സ്വയം വിലയിരുത്തുന്നതായും അദ്ദേഹം സമ്മതിച്ചു

 

Related Articles

- Advertisement -spot_img

Latest Articles