ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം

സിൻസിനാറ്റി: അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വൻ മുന്നേറ്റം. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങളോടുള്ള ശക്തമായ വികാരം തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചു. ട്രംപിനെ പിന്തുണയ്ക്കുന്ന പ്രമുഖ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് പലയിടത്തും കനത്ത തിരിച്ചടിയേറ്റു.

സിൻസിനാറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റ് സ്ഥാനാർത്ഥി അഫ്‌താബ്‌ പുരേവാൽ വമ്പിച്ച ഭൂരിപക്ഷത്തോടെ (78% വോട്ട്) വിജയിച്ചു. ട്രംപിൻ്റെ കടുത്ത അനുയായിയായ യു.എസ്. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ അർദ്ധസഹോദരൻ കോറി ബോമാനെയാണ് പുരേവാൽ പരാജയപ്പെടുത്തിയത്

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ട്രംപിൻ്റെ കടുത്ത എതിരാളിയായ ദക്ഷിണേഷ്യൻ വംശജനും സംവിധായിക മീരാ നായരുടെ മകനുമായ സൊഹ്റാൻ മംദാനി ചരിത്ര വിജയം നേടിയതും ഡെമോക്രാറ്റുകൾക്ക് കരുത്തായി. വിർജീനിയ, ന്യൂജേഴ്‌സി ഗവർണർ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാർട്ടിക്കാണ് വിജയം. കുടിയേറ്റ വിഭാഗം, മുസ്‌ലിം മതസ്ഥർ, സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങളുടെ ശക്തമായ പിന്തുണ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയത്തിൽ നിർണായകമായി.

 

Related Articles

- Advertisement -spot_img

Latest Articles