23.4 C
Saudi Arabia
Sunday, March 22, 2026
spot_img

വിയ്യൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം: രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ജീവനക്കാരന് നേരെ തടവുകാരുടെ ആക്രമണം. അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ അഭിനവിനാണ് മർദനമേറ്റത്. കാപ്പ കേസ് പ്രതിയായ അസറുദ്ദീൻ, മാവോയിസ്റ്റ് കേസ് പ്രതിയായ മനോജ് എന്നിവരാണ് ആക്രമണം നടത്തിയത്.

വൈകുന്നേരം 5:30-ന് ശേഷം സെല്ലിൽ പ്രവേശിക്കാൻ വിസമ്മതിച്ച തടവുകാർ ജീവനക്കാരനെ കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ റെജി എന്ന മറ്റൊരു തടവുകാരനും പരിക്കേറ്റു.

പരിക്കേറ്റ ഉദ്യോഗസ്ഥൻ അഭിനവിനെയും തടവുകാരൻ റെജിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ജയിലിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും, മാവോയിസ്റ്റ് കേസ് പ്രതിയായ മനോജ് ജയിലിനുള്ളിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles