26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

വോട്ടർ പട്ടിക: പേര് നീക്കിയ നടപടി അനീതി; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്‌തതിനെതിരെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്‌ണ സുരേഷ് നൽകിയ ഹരജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ‘പേര് ഒഴിവാക്കിയത് അനീതി’ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, രാഷ്ട്രീയ കാരണങ്ങളാൽ ഒരാളുടെ പേര് ഒഴിവാക്കുകയല്ല വേണ്ടതെന്നും നിരീക്ഷിച്ചു. വോട്ടർ പട്ടികയിൽ വൈഷ്‌ണയുടെ പേര് വീണ്ടും ഉൾപ്പെടുത്താൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഹൈക്കോടതി അധികാരികൾക്ക് നിർദേശം നൽകി.

തിരുവനന്തപുരത്തെ മുട്ടട വാർഡ് സ്ഥാനാർഥിയായ വൈഷ്‌ണ, വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്ന ചട്ടം നിലനിൽക്കെ, പേര് നീക്കം ചെയ്‌ത നടപടി നിയമവിരുദ്ധമാണെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു. വൈഷ്‌ണയുടെ പിസി (പോളിംഗ് സ്റ്റേഷൻ) നമ്പർ തെറ്റാണെന്ന സി.പി.എം. പരാതി അംഗീകരിച്ചാണ് കമ്മീഷൻ പേര് നീക്കം ചെയ്‌തത്. എന്നാൽ, തെറ്റ് തൻ്റേതല്ലെന്നും പട്ടികയിൽ വന്ന പിഴവാണെന്നുമാണ് വൈഷ്‌ണയുടെ വാദം. ഈ നടപടി രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയതാണെന്നും അവർ ആരോപിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles