കൊല്ലം സ്വദേശിനി മദീനയിൽ മരണപെട്ടു.

മദീന: ഉംറ കർമം പൂർത്തിയാക്കി മദീനയിലെത്തിയ തീർഥാടക മരണപെട്ടു. കൊല്ലം പറവൂർ തെക്കുംഭാഗം സ്വദേശി സുഹ്റബീവി (61) യാണ് മരണപ്പെട്ടത്. ഉംറ നിർവഹിച്ച ശേഷം സിയാറത്തിന് വേണ്ടി മദീനയിൽ വന്നതായിരുന്നു.

പനി ബാധിച്ചതിനെ തുടർന്ന് അൽ അഹ്‌മദി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

പിതാവ്: അബ്‌ദുൽ മജീദ്, മാതാവ്: റഹ്‌മ ബീവി, ഭർത്താവ്: താഹ. ജനാസ മദീനയിൽ മറവു ചെയ്യും. മദീന ഐസിഎഫ് വെൽഫെയർ പ്രവർത്തകർ മുസ്‌തഫ ചെങ്ങായി, ബിഷർ പാപ്പിനിശേരി, നൗഷാദ് താനാളൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നുണ്ട്.

 

 

 

 

Related Articles

- Advertisement -spot_img

Latest Articles