20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 10 ലധികം പേർക്ക് പരിക്ക്; ഒരാളുടെ കൈ അറ്റു

തൊടുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ഇന്ന് രാവിലെ 6:10നാണ് അപകടമുണ്ടായത്. തമിഴ്നാട് കരൂർ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ ബസിലെ 40-ൽ അധികം യാത്രക്കാരിൽ പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരിൽ രണ്ടുപേർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. കൂടാതെ, ഒരാളുടെ കൈ അറ്റുപോയതായും റിപ്പോർട്ടുണ്ട്. അതുവഴിയെത്തിയ വാഹനയാത്രികരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles