തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതോടെ സമാന ആരോപണങ്ങൾ നേരിടുന്ന കേരള നിയമസഭയിലെ സിറ്റിങ് എം.എൽ.എമാരുടെ എണ്ണം നാലായി ഉയർന്നു. സി.പി.എമ്മിലെയും കോൺഗ്രസിലെയും എം.എൽ.എമാരാണ് ഈ പട്ടികയിലുള്ളത്.
സി.പി.എമ്മിലെ എം. മുകേഷ് (രണ്ട് പീഡനക്കേസുകളിൽ കുറ്റപത്രം), കോൺഗ്രസിലെ എം. വിൻസെൻ്റ് (ബലാത്സംഗ കേസിൽ വിചാരണ), എൽദോസ് കുന്നപ്പള്ളി (ബലാത്സംഗ കേസിൽ വിചാരണ) എന്നിവരാണ് നേരത്തെ കേസുകൾ നേരിടുന്ന മറ്റ് എം.എൽ.എമാർ. ഇതിൽ ചലച്ചിത്രമേഖലയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകളിലാണ് എം. മുകേഷിനെതിരെ ഈ വർഷം ഡിജിറ്റൽ തെളിവുകൾ സഹിതം പോലീസ് കുറ്റപത്രം നൽകിയത്.



