മക്ക: സൗദി അറേബ്യയിലെ മക്കയിലെ ഒരു പർവതപ്രദേശത്തെ നിർമ്മാണ സ്ഥലത്ത് കൂറ്റൻ പാറ ഉരുണ്ടു വീണ് ടിപ്പർ ലോറി തകർന്നു. വികസന പദ്ധതിയുടെ ഭാഗമായി ബുൾഡോസറുകൾ ഉപയോഗിച്ച് മലനിരത്തുന്നതിനിടെയാണ് പാറ മുകളിൽനിന്ന് ഉരുണ്ട് വന്ന് താഴെയുണ്ടായിരുന്ന ടിപ്പറിൽ ഇടിച്ചത്.
അപകടത്തിൽ ടിപ്പർ ലോറിയുടെ പിൻഭാഗം ഏറെക്കുറെ പൂർണമായും തകർന്നു. എന്നാൽ, ടിപ്പർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ പദ്ധതി പ്രദേശത്തെ ജീവനക്കാരിലൊരാൾ ചിത്രീകരിച്ച് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.



