കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

കണ്ണൂർ: നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. കണ്ണൂർ കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിൻ്റെ മകൻ മാർവാൻ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബവീട്ടിൽ പോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടർനടപടികൾക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles