ന്യൂഡൽഹി: വടക്കൻ ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാളെ ഗോവ പോലീസ് ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. നൈറ്റ്ക്ലബിന്റെ നാല് ഉടമകളിൽ ഒരാളായ അജയ് ഗുപ്തയെയാണ് ചൊവ്വാഴ്ച ഗോവ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഗോവയിലേക്ക് കൊണ്ടുപോകും.
നേരത്തെ ക്ലബ്ബിന്റെ ജനറൽ മാനേജർ ഉൾപ്പെടെ നാല് ജീവനക്കാർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അതേസമയം, ക്ലബ്ബിന്റെ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർ ഒളിവിലാണെന്നും, ഇവർക്കായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഇടുങ്ങിയ വാതിലുകളുമാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി



