ശബരിമല സ്വർണ്ണക്കൊള്ള കേസ്; വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തല ഇന്ന് എസ്.ഐ.ടിക്ക് മൊഴി നൽകും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നേരിട്ട് മൊഴി നൽകും. ഈ സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ചെന്നിത്തല നേരത്തെ എസ്.ഐ.ടിക്ക് കത്ത് നൽകിയിരുന്നു.

500 കോടിയുടെ ഇടപാടാണ് നടന്നിട്ടുള്ളതെന്നും, പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ വെളിപ്പെടുത്തുമെന്നും, തനിക്ക് വിവരം നൽകിയ വ്യക്തിയെയും ചോദ്യം ചെയ്യട്ടെയെന്നും ചെന്നിത്തല പ്രതികരിച്ചു. കള്ളക്കടത്തിലെ മുഖ്യ സംഘാടകർ ഇപ്പോഴും അന്വേഷണപരിധിക്ക് പുറത്താണെന്നും അദ്ദേഹം ആരോപിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles