ന്യൂഡൽഹി: പൗരത്വ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വംശീയ കലാപത്തിന്റെ ഗൂഢാലോചനാ കേസിൽ അറസ്റ്റിലായ വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ആശ്വാസം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി കര്‍ക്കർദൂമ കോടതി 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
ഡിസംബർ 16 മുതൽ 29 വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. നേരത്തെ, സുപ്രീം കോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ ഡൽഹി പോലീസ് ശക്തമായി എതിർത്തിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ വാദിച്ചിരുന്നു.



