കോഴിക്കോട്: കുന്ദമംഗലം മടവൂരിൽ ആളൊഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്തുനിന്ന് ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്. ഏകദേശം നാല് മാസം മുൻപ് നരിക്കുനിയിൽ നിന്നും കാണാതായ വ്യക്തിയുടേതാകാം ഈ അസ്ഥികൂടം എന്നാണ് പ്രാഥമിക സംശയം. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധനകൾ നടത്തിവരികയാണ്.



