മസ്ജിദുന്നബവിയിലെ മുഅദ്ദിൻ ഫൈസൽ അൽ നുഅ്മാൻ അന്തരിച്ചു

മദീന: ലോക മുസ്ലീങ്ങളുടെ പുണ്യഗേഹമായ മദീനയിലെ മസ്ജിദുന്നബവിയിലെ പ്രശസ്ത മുഅദ്ദിൻ ശൈഖ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ നുഅ്മാൻ (48) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മദീനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

2014 മുതൽ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കാൻ നിയോഗിക്കപ്പെട്ട അദ്ദേഹം, തന്റെ മനോഹരവും ഹൃദയസ്പർശിയുമായ ശബ്ദത്തിലൂടെ വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. മസ്ജിദുന്നബവിയിലെ മുതിർന്ന മുഅദ്ദിനായിരുന്ന ശൈഖ് അബ്ദുൽ അസീസ് അൽ നുഅ്മാന്റെ മകനാണ്.

മൃതദേഹം മസ്ജിദുന്നബവിയിൽ വെച്ച് നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീ ഖബറിസ്ഥാനിൽ ഖബറടക്കി. അദ്ദേഹത്തിന്റെ വിയോഗത്തിൽ സൗദി അറേബ്യയിലെ പണ്ഡിതന്മാരും വിശ്വാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി.

കുടുംബപരമായി തന്നെ മസ്ജിദുന്നബവിയിലെ സേവനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, പിതാവിന്റെ പാത പിന്തുടർന്നാണ് ഈ പദവിയിലെത്തിയത്.

 

 

Related Articles

- Advertisement -spot_img

Latest Articles