കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി കെ. സക്കീർ അഹമ്മദ് നിര്യാതനായി

ദമ്മാം: ദമ്മാം കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ. സക്കീർ അഹമ്മദ് (63) അന്തരിച്ചു. ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കൊടുവള്ളി കത്തറമ്മൽ സ്വദേശിയായ ഇദ്ദേഹം പ്രദേശത്തെ മത-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

പ്രവാസലോകത്തെ നിറസാന്നിധ്യവും സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവാസിയായിരുന്ന കാലത്ത് കെ.എം.സി.സിയുടെ വിവിധ തലങ്ങളിൽ ഇദ്ദേഹം മികച്ച നേതൃപാടവം കാഴ്ചവെച്ചിട്ടുണ്ട്. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി അംഗം, ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി, നാഷണൽ കമ്മിറ്റി സുരക്ഷാ സമിതി കൺവീനർ എന്നീ നിലകളിൽ അദ്ദേഹം ചെയ്ത സേവനങ്ങൾ പ്രവാസി സമൂഹം നന്ദിയോടെ സ്മരിക്കുന്നു. സൗദി സ്കാഫോൾഡിംഗ് കമ്പനിയിലെ ദീർഘകാലത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ചത്.

അഡ്വ. പി.ടി.എ റഹീം എം.എൽ.എയുടെ സഹോദരിയുടെ മകനാണ്. പരേതനായ കൈപാക്കിൽ മുഹമ്മദ് ഹാജിയുടെയും സഫിയയുടെയും മകനാണ്. ഭാര്യ: മുംതാസ് പാഴൂർ, മക്കൾ: ജസ്റിൻ അഹമ്മദ്, സനിൻ അഹമ്മദ് (ആദ് ബിൽഡേഴ്‌സ് കൺസ്ട്രക്ഷൻ), സഫിയ ഡാലിയ (അധ്യാപിക, എൻ.ഐ.ടി കാലിക്കറ്റ്).

മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി, നസ്‌ലി കൊളപ്പുറം, ഇസ്റ ലത്തീഫ്. സഹോദരങ്ങൾ: അബ്ദുൽ കരിം, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ, മുജീബ് കൈപാക്കിൽ, മറിയം, ആയിശ, നദീറ, നസീറ.

കെ. സക്കീർ അഹമ്മദിന്റെ നിര്യാണത്തിൽ പ്രവാസി സംഘടനകളും പ്രാദേശിക സാംസ്കാരിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles