ഹൃദയാഘാതം; മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ മരണപെട്ടു.

ജിദ്ദ : ഹൃദയാഘാതം മൂലം മങ്കട സ്വദേശി ജിദ്ദയിൽ മരണപെട്ടു. മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീo (55) ആണ് മരണപ്പെട്ടത്. ജിദ്ദയിലെ ഹയ്യ സഫ നഹദി ഫാർമസിയിൽ ജോലി ചെയ്‌തുവരികയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

30 വർഷമായി പ്രവാസിയാണ്. ഭാര്യ സന്ദർശന വിസയിൽ ജിദ്ദയിലുണ്ട്. ഭാര്യ സുലൈക്ക, മക്കൾ മുഷ്‌താഖുദ്ധിൻ, മുഹ്‌സിന, മരുമക്കൾ നൗഷാദ്, ഫിദ. സഹോദരങ്ങൾ മുസ്‌തഫ,അലി,അബ്ദുൽ റസാക്ക്,ഫാത്തിമ സുഹറ. മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യും. മരണാനുബന്ധ നടപടി ക്രമങ്ങൾ ജിദ്ദ കെഎംസിസി വെൽഫയർ വിംഗിൻറെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles