ഹൃദയാഘാതം: മലപ്പുറം കോഡൂർ സ്വദേശിറിയാദിൽ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം കോഡൂർ സ്വദേശി മുഹമ്മദ് അലി (37) ആണ് ശനിയാഴ്ച രാത്രി റിയാദിൽ വെച്ച് മരണപ്പെട്ടത്. ഏറെ നാളായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈസ ഫാത്തിമ, ഷെൻസ ഫാത്തിമ എന്നിവരാണ് മക്കൾ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടികൾ പുരോഗമിക്കുന്നത്. യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ നോവാകുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles