മക്ക: മക്കയിലെ ഒരു മസാജ് സെന്ററിൽ പൊതു മര്യാദകൾക്കും സദാചാര മൂല്യങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് വിദേശികളെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ഈ വിശുദ്ധ നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് വിഭാഗവുമായി സഹകരിച്ചാണ് പോലീസ് ഈ നടപടി സ്വീകരിച്ചത്. സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ മുൻസിപ്പൽ ചട്ടങ്ങളുടെ ലംഘനത്തിന് മക്ക നഗരസഭ (Makkah Mayoralty) പാർലറിനെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.



