കൊച്ചി: പറവൂരിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോളാണ് (35) അപകടത്തിൽ മരണപ്പെട്ടത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനും സുരക്ഷാ വീഴ്ച വരുത്തിയതിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



