26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

കോട്ടയത്ത് നിരവധി വിദ്യാർഥികൾ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

കോട്ടയം: കോട്ടയം പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി സ്കൂളിലെ വിദ്യാർഥികളെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട 24-ഓളം കുട്ടികളെയാണ് പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചത്. ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മോര് കഴിച്ചതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസം നൽകിയ വിരഗുളികയുടെ പാർശ്വഫലമാണോ ഇതെന്നും ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്.

നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ അസ്വസ്ഥതയുടെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ സാധിക്കൂ. സ്കൂളിലെ ശുചിത്വ സാഹചര്യങ്ങളും ഉച്ചഭക്ഷണ വിതരണവും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles