മനുഷ്യർക്കൊപ്പം ഐസിഎഫ് ഐക്യദാർഢ്യ സംഗമം

ജുബൈൽ:സർവ്വ ജനവിഭാഗങ്ങളോടൊപ്പം നിൽക്കുക എന്നത് സാമൂഹിക ജീവിയായ മനുഷ്യൻറെ ഉത്തരവാദിത്വമാണെന്ന് “മനുഷ്യർക്കൊപ്പം” എന്ന പ്രമേയത്തിൽ നടന്ന കേരളയാത്രക്ക് ഐക്യദാർദാർഢ്യം പ്രഖ്യാപിച്ചു ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) നടത്തിയ സംഗമം അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗത്തിന്റെയും ഐശ്വര്യത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കേണ്ടവരാണ് മനുഷ്യർ. സമാധാന സമ്പന്നമായ ജീവിതത്തിന് വിരുദ്ധമാകുന്ന എല്ലാത്തിനെയും പ്രതിരോധിക്കാൻ മനുഷ്യർക്ക് കഴിയണമെന്നും കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിച്ച കേരളയാത്ര ഐക്യദാർഢ്യ സംഗമം ആഹ്വനം ചെയ്‌തു.

ഒരു രാജ്യവും ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാത്ത അനാവശ്യ യുദ്ധത്തിലൂടെ മനുഷ്യരും മനുഷ്യത്വവും നഷ്ടപ്പെട്ടു പോവുകയാണ് ഉണ്ടാവുന്നതെന്ന് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ ഐ സി എഫ് സൗദി നാഷണൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് അഭിപ്രായപെട്ടു. രാജ്യത്തെ ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും
രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയും പട്ടിണിയും മാറ്റിയെടുക്കാൻ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ സിഎഫ് ഈസ്റ്റ് ചാപ്റ്റർ വെൽഫെയർ സിക്രട്ടറി ഷൗക്കത്ത് സഖാഫി സംഗമം ഉത്‌ഘാടനം ചെയ്‌തു. ജുബൈൽ റീജിയൻ പ്രസിഡന്റ് ജബ്ബാർ ആലപ്പുഴ, സിക്രട്ടറി ജാഫർ കൊടിഞ്ഞി, രാകേഷ് (നവോദയ) അഷറഫ് മൂവാറ്റുപുഴ (ഒഐസിസി) ഷഫീഖ് താനൂർ (കെഎംസിസി) അബ്ദുസ്സലാം (നവോദയ – സിറ്റി) ഷൗക്കത്ത് നീലഗിരി ( ആർ എസ് സി )
എന്നിവർ സംസാരിച്ചു

Related Articles

- Advertisement -spot_img

Latest Articles