13.7 C
Saudi Arabia
Wednesday, February 25, 2026
spot_img

വയനാട്ടിൽ പതിനാറുകാരന് സഹപാഠികളുടെ ക്രൂരമർദനം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട്: വയനാട്ടിൽ പതിനാറുകാരനായ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂളിന് പുറത്തുവെച്ച് നടന്ന അക്രമത്തിൽ വിദ്യാർഥിയെ വടികൊണ്ട് തലയ്ക്കടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മർദനമേറ്റ വിദ്യാർഥി അവശനായി വീണിട്ടും അക്രമികൾ പിൻമാറാൻ തയ്യാറായില്ല. വ്യക്തിപരമായ തർക്കങ്ങളാണ് മർദനത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനമെങ്കിലും, കുട്ടികൾക്കിടയിലെ ഇത്തരം അക്രമാസക്തമായ സ്വഭാവം വലിയ ആശങ്കയാണ് ഉയർത്തുന്നത്.

സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരാണ് അക്രമത്തിന് പിന്നിലെന്നതിനാൽ ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സ്കൂൾ അധികൃതരും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർഥികൾക്കിടയിലെ അച്ചടക്കമില്ലായ്മയും അക്രമവാസനയും തടയാൻ കർശനമായ കൗൺസിലിംഗും ബോധവൽക്കരണവും ആവശ്യമാണെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.

 

 

 

Related Articles

- Advertisement -spot_img

Latest Articles