28.1 C
Saudi Arabia
Sunday, March 22, 2026
spot_img

കോട്ടയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; 45 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് മുണ്ടക്കയം ടൗണിൽ വെച്ച് പൂർണ്ണമായും കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ‘മോക്ഷ’ എന്ന ബസിനാണ് തീപിടിച്ചത്. യാത്രയ്ക്കിടെ ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വാഹനം മുണ്ടക്കയം ടൗണിൽ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. 45 യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.

യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കി പരിശോധന നടത്തുന്നതിനിടെ ബസിന്റെ ടയർ പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ബസ് പൂർണ്ണമായും അഗ്നിക്കിരയായി. യാത്രക്കാർ സുരക്ഷിതരാണെങ്കിലും ബസിനുള്ളിലുണ്ടായിരുന്ന ഇവരുടെ ബാഗുകളും മറ്റ് വിലപ്പെട്ട സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തെത്തുടർന്ന് മുണ്ടക്കയം ടൗണിൽ അൽപ്പനേരം പരിഭ്രാന്തി പരന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles