18.5 C
Saudi Arabia
Tuesday, February 10, 2026
spot_img

അണ്ടർ 19 ലോകകപ്പ് ഫൈനൽ: വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട്; ഇംഗ്ലണ്ടിന് മുന്നിൽ 412 റൺസ് വിജയലക്ഷ്യം

ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. യുവ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ റെക്കോഡ് പ്രകടനത്തിന്റെ കരുത്തിൽ നിശ്ചിത 50 ഓവറിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്തു. കേവലം 80 പന്തിൽ നിന്ന് 175 റൺസാണ് 14-കാരനായ വൈഭവ് അടിച്ചുകൂട്ടിയത്. 15 സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. ഇതോടെ അണ്ടർ 19 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി. 55 പന്തിൽ നിന്നാണ് താരം തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ആരോൺ ജോർജിനെ (1) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും വൈഭവ് സൂര്യവംശി ഇംഗ്ലണ്ട് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ആയുഷ് മ्हाത്രെയുമായി (62) ചേർന്ന് വൈഭവ് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന വൈഭവ്, ഈ പ്രകടനത്തോടെ ഒരു അണ്ടർ 19 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന പദവിയും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ജയിക്കാൻ 412 റൺസ് എന്ന ഹിമാലയൻ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles