22.8 C
Saudi Arabia
Saturday, March 28, 2026
spot_img

ഉംറക്ക് വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മദീനയിൽ മരണപെട്ടു

മദീന: ഉംറക്ക് വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മദീനയിൽ മരണപെട്ടു. കൊളത്തൂർ, വെങ്ങാട് കുടുംബത്തിൽ വീട്ടിൽ ജമീല (56) യാണ് മരണപ്പെട്ടത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ ഉംറ നിർവഹിച്ച് മദീന സിയാറത്തിന് വേണ്ടി വന്നതായിരുന്നു. അൽ അഹ്‌മദി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പനി ബാധിച്ചത്തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

ഭർത്താവ്: വെങ്ങാട് കുടുംബത്തിൽ ഇബ്രാഹിം. കെ. മക്കൾ: ഫൈസൽ (മൂത്ത മകൻ (റിയാദ്), മുഹ്സിൻ (രണ്ടാമത്തെ മകൻ (ജിദ്ദ), ജസീന (മകൾ), മൻസൂർ, (ചെറു മകൻ) മരണാനുബന്ധ നടപടിക്രമങ്ങൾ ഐ സി എഫ് വെൽഫെയർ സെക്രട്ടറി മുസ്തഫ ചെങ്ങാനി, അബ്ദുൽ അസീസ് സഖാഫി, ബിഷർ പാപ്പിനിശേരി നിയാസ് കൊല്ലം, റസാക്ക് ഉള്ളാളം എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ജനാസ മദീനയിൽ ഖബറടക്കും

 

Related Articles

- Advertisement -spot_img

Latest Articles