ഗ്രാമ വിരുന്നായി കേളി ഹരീഖ് ഇഫ്താർ

റിയാദ് : കേളി കലാസാംസ്‌കാരിക വേദി ഹരീഖ് യൂണിറ്റ് സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഹരീക്കിലെ “അഫദ് ഉമർ മസറയിൽ” നടന്ന ഇഫ്താറിൽ അഞ്ഞൂറിൽപരം ജനങ്ങൾ പങ്കുചേർന്നു. ഇഫ്താർ വിരുന്നിൽ ഹരീക്കിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ രാഷ്ട്രീയ – പ്രദേശിക സംഘടനാ ഭാരവാഹികൾ, തദ്ദേശീയരും, പ്രവാസികളുമായ പൗര പ്രമുഖർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, നിരവധി കുടുംബങ്ങൾ ഉൾപ്പെടെ പങ്കെടുത്തു.

റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്തെ ഇഫ്താർ വിരുന്ന് വിജയിപ്പിക്കുന്നതിന്ന് ജാതി മത ഭാഷാ രാഷ്ട്ര ഭേധമന്യേ ഗ്രാമവാസികളും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും ഒന്നിച്ച് കൈകോർത്തപ്പോൾ ഇഫ്താർ ഒരു ഗ്രാമത്തിന്റെ ആകെ വിരുന്നായി മാറി. യൂണിറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇഫ്താർ വിജയത്തിനായി ചെയർമാൻ ഫൈസൽഖാൻ, കൺവീനർ ബിനോയ് തോമസ്,സാമ്പത്തിക കൺവീനർ തിലകൻ,ഭക്ഷണ കമ്മറ്റി കൺവീനർ പ്രതീഷ്‌, ഫൈസൽ കൊച്ചി, പ്രവീൺ കുമാർ, കൈലാസ്, നവാസ്, ഫൈസൽ കൊച്ചി,സുജേഷ് തുടങ്ങീ 31 അംഗ സംഘാടക സമിതിക്ക് രൂപം നൽകിയിരുന്നു.

കേന്ദ്രകമ്മറ്റി അംഗം ലിപിൻ പശുപതി, കേന്ദ്ര കമ്മറ്റി അംഗവും കേളി അൽഖർജ് ഏരിയ സെക്രട്ടറിയുമായ ഷബി അബ്ദുൾ സലാം, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ, ട്രഷറർ ജയൻ പെരുനാട്, ജോയിന്റ് സെക്രട്ടറി സമദ്, വൈസ് പ്രസിഡന്റ് ബഷീർ, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മറ്റി അംഗം രമേശ്, യൂണിറ്റ് അംഗങ്ങളായ ഹരിദാസൻ, രിഫായി, ഫസിൽ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles