21.5 C
Saudi Arabia
Thursday, March 19, 2026
spot_img

ഒ.ഐ.സി.സി ഹഫർ അൽ ബാത്തീൻ “അഹ്‌ലൻ റമദാൻ” എന്ന പേരിൽ മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ഹഫർ അൽ ബാത്തീൻ: ഹുജൈലാൻ മസ്ജിദിൽ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം ജാലിയാത്ത് മേധാവി മൻസൂർ അൽ ഷമ്മരി ഉൽഘാടനം ചെയ്തു. ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ മുബാറക് മദീനി റമദാൻ സന്ദേശം നൽകി സംസാരിച്ചു.

വിശുദ്ധ റമദാൻ വിശ്വാസികൾക്ക്‌ ആരാധനകളിലൂടെയും സൽകർമ്മങ്ങളിലൂടെയും ധാരാളം പുണ്യങ്ങൾ നേടിയെടുക്കാനുള്ള മാസമാണെന്നും വർദ്ധിച്ച്‌ വരുന്ന സാമൂഹ്യ തിന്മകൾക്കും കൊലപാതകങ്ങൾക്കും ലഹരികൾക്കുമെതിരെ ഭരണകൂടവും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം സന്ദേശത്തിൽ അറിയിച്ചു

ആയിരത്തോളം പ്രവാസികൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ ഹഫർ അൽ ബാത്തിനിലെ വിവിധ സംഘടനാ നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. ജനറൽ സെക്രട്ടറി സൈഫുദ്ധീൻ പള്ളിമുക്ക്,കൺവീനർ അബ്ദുൽ സമദ്, ട്രഷറര്‍ റാഫി പരുതൂർ, ദമ്മാം പ്രവിശ്യാ സെക്രട്ടറി സലീം കീരിക്കാട്, ഷാനവാസ്‌ മാഹീൻ, ഉസ്മാൻ പള്ളങ്ങൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles