21.7 C
Saudi Arabia
Saturday, March 28, 2026
spot_img

പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് ആവേശം: സജീവ പ്രവർത്തനങ്ങളുമായി ജിദ്ദയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

ജിദ്ദ: കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസ ലോകത്തും ശക്തമായ പ്രചാരണങ്ങളുമായി സംഘടനകൾ സജീവമാകുന്നു. ജിദ്ദയിലെ ഒഐസിസി മലപ്പുറംജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ രാഷ്ട്രീയ ഭാവിയെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങളുടേതായ പങ്ക് ഉറപ്പാക്കണമെന്ന ഉറച്ച മനസ്സോടെയാണ് പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്. വോട്ടർമാരെ ബോധവൽക്കരിക്കുകയും ജനാധിപത്യ പ്രക്രിയയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ച് നവീന പ്രചരണ പരിപാടികൾ നടപ്പിലാക്കുന്നു.യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വിവിധ രീതിയിലുള്ള പ്രവർത്തനങ്ങളുമായി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ ഏറേ മുന്നിലാണ്‌.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നിർണായക തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾ ഉറപ്പിക്കുന്നതിന് പുറമെ, ബന്ധുമിത്രാദികളുടെയും മറ്റും വോട്ടുകൾ ഉറപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ആശയവിനിമയങ്ങൾ നടത്തുവാനും പ്രവർത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പരിപാടികൾക്ക്‌ രൂപം നൽകിയിട്ടുള്ളത്‌. ഷറഫിയ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ നിയമസഭാ 2026 തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഒ ഐ സി സി നാഷണൽ, റീജണൽ കമ്മിറ്റി ഭാരവാഹികളും , ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ചേർന്ന്‌ വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ ശക്തമായി തിരിച്ചു വരുമെന്നും സിപിഎമ്മിന്റെ ജനദ്രോഹ ഭരണത്തിന് കേരള ജനത അന്ത്യം കുറിക്കുമെന്നും യോഗം വിലയിരുത്തി. പ്രവാസികളോട് കടുത്ത അവഗണന കാട്ടിയ പിണറായി സർക്കാരിനെതിരെയുള്ള രോഷം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇൻ ചാർജ് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യാസർ നായിഫ്, സൈഫു വാഴയിൽ, അഷ്റഫ് അഞ്ചാലൻ,, ഫൈസൽ മക്കരപ്പറമ്പ്, സിടിപി ഇസ്മയിൽ, ഇ പി മുഹമ്മദലി മക്കരപ്പറമ്പ്, നവാസ് ഏലംകുളം, ജലീൽ മടമ്പ്ര ,ഗഫൂർ വണ്ടൂർ ,സിദ്ദിഖ് പുല്ലങ്കോട്, സിപി മുജീബ് നാണി കാളികാവ്, എന്നിവർ സംസാരിച്ചു. ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു. യൂ.എം ഹുസൈൻ മലപ്പുറം, സതീഷ് ബാബു മേൽമുറി, ഷംസു മേലാറ്റൂർ ,റഷീദ് ശംസാൻ , ഉസ്മാൻ മേലാറ്റുർസാജു റിയാസ്, അനസ് തുവ്വൂർ,നാസർ നീലഞ്ചേരി,പറമ്പിൽ ബാബു ,ഫസലു വെള്ളുവമ്പലി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Related Articles

- Advertisement -spot_img

Latest Articles