പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെയുമായി ആശുപത്രിയിലെത്തി; കട്ടിപ്പാറ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തിച്ചു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കുമ്പോൾ വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം സംഭവിച്ചത്.

പാമ്പ് കടിച്ച ഉടൻ തന്നെ അഷറഫ് അതിനെ പിടികൂടി പ്ലാസ്റ്റിക് കവറിലാക്കുകയും നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയുമായിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ നിരീക്ഷണങ്ങൾക്കായി ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഷറഫിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles