കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. പെരിങ്ങാല സ്വദേശിയായ സനിൽ (46) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ആളൊഴിഞ്ഞതും ഒറ്റപ്പെട്ടതുമായ സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് സനിലിന്റെ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



