കോഴിക്കോട്ട് ഇടിമിന്നൽ ദുരന്തം; കൂടരഞ്ഞിയിൽ ഒരാൾ മരിച്ചു, താമരശ്ശേരിയിൽ നാല് പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും. വൈകിട്ടോടെ കിഴക്കൻ മലയോര മേഖലയിലുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരണപ്പെട്ടു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൻ ആണ് മരിച്ചത്‌. വൈകുന്നേരത്തോടെയാണ് ജില്ലയുടെ വിവിധ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയും ഒപ്പം ഇടിമിന്നലും ഉണ്ടായത്.

ഇതിനുപുറമെ താമരശ്ശേരിയിലും നാല് പേർക്ക് ഇടിമിന്നലേറ്റിട്ടുണ്ട്. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. അപകടത്തിൽ പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles