ജിദ്ദ: പക്ഷാഘാതം മൂലം ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി മരണപെട്ടു. ബലദിൽ ജോലി ചെയ്തുവന്നിരുന്ന നിലമ്പൂർ പൂക്കോട്ടും പാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ(60) ആണ് ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ മരണപ്പെട്ടത്. പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പിതാവ്: വേലുക്കുട്ടി, മാതാവ്: പത്മാവതി, ഭാര്യ: ബീന. മക്കൾ: ശരത്ത്, കാവ്യ. ഇരുപത് വർഷമായി പ്രവാസിയാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്നു ബന്ധുക്കൾ അറിയിച്ചു.മരണാനുബന്ധ നടപടിക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽനടന്നു വരുന്നു.



