ദോഹ: പത്തനംതിട്ട റാന്നി സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. റാന്നി പെരുനാട് കാരുമൂട്ടിൽ അലക്സ് തോമസ് (ബിനു – 51) ആണ് അന്തരിച്ചത്. ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. പരേതരായ കോറോത്ത് തോമസിന്റെയും സാറാമ്മ തോമസിന്റെയും മകനാണ്. ഇലന്തൂർ ആഞ്ഞിലിമൂട്ടിൽ സിൽവിയാണ് ഭാര്യ. ആൽവി, ഓസ്റ്റിൻ, ഏഞ്ചൽ എന്നിവർ മക്കളാണ്.
ഐ.സി.ബി.എഫ് റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ 9 മണിക്ക് പ്രക്കാനം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക.



