കോഴിക്കോട്: മാനസിക സമ്മർദ്ദത്തെ തുടർന്ന് കൗൺസലിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡോക്ടറെ റിമാൻഡ് ചെയ്തു. തൊണ്ടയാട് സ്വദേശിയും സൈക്യാട്രിക് കൗൺസലറുമായ ഡോ. യഹിയ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തൃശൂർ സ്വദേശിനിയായ 18 കാരിയാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.
കോഴിക്കോട് പാലാഴിയിലുള്ള കൗൺസലിങ് സെന്ററിൽ അമ്മയോടൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. ചികിത്സയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച്, പെൺകുട്ടിയെ മാത്രം കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിലെത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പന്തീരങ്കാവ് പൊലീസ് വ്യക്തമാക്കുന്നു.



