സൗദിയിൽ എത്തി പത്താം ദിവസം മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം ഹഫർ അൽ ബാത്തിനിൽ ഖബറടക്കി

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിൽ ജോലി തേടി എത്തിയ ഉത്തർപ്രദേശ് സ്വദേശി ഷക്കീൽ സാക്കിർ (41) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഒരു സൗദി സ്പോൺസറുടെ വീട്ടുജോലിക്കാരനായി ആദ്യമായി സൗദിയിലെത്തിയത്.

താമസസ്ഥലത്തെ മുറിയിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്പോൺസർ അദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും ബന്ധപ്പെട്ട സൗദി അധികൃതരുടെയും സഹകരണത്തോടെ മരണാനന്തര നടപടികൾ വേഗത്തിലാക്കി. ഒഐസിസി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്ത് ആവശ്യമായ രേഖകളും നിയമനടപടികളും പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകി.

കുടുംബത്തിന്റെ സമ്മതപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാത്തിനിൽ ഖബറടക്കി. മാതാവ് ജൈബുൽ, പിതാവ് അലി, ഭാര്യ അഫ്‌സാന എന്നിവരാണ് അടുത്ത ബന്ധുക്കൾ. സൗദിയിലെത്തി വെറും പത്ത് ദിവസങ്ങൾക്കകം ഷക്കീൽ സാക്കിറിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles