ദമ്മാം: പ്രവാചകചര്യ ആസ്പദമാക്കി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ രചിച്ച ‘അൽ വജീസ്’ എന്ന ഗ്രൻഥം സയ്യിദ് അബ്ദുൽ സലാം തങ്ങൾ മുഹമ്മദ് പുണ്ടൂരിന് നൽകി പ്രകാശനം നിർവഹിച്ചു. കാരുണ്യം എന്ന ആദ്യ അധ്യായം പഠനനിധേയമാക്കികൊണ്ട് അസ്സുഫ്ഫ നാട്ടു ദർസിനും ഇബ്ൻ ഖൽദൂൻ ഡിവിഷനിൽ തുടക്കമായി. ലോകത്തിന് മുഴുവൻ കാരുണ്യമായ തിരു നബി(സ്വ) യുടെ കാരുണ്യം മനുഷ്യരിലേക്ക് മാത്രമല്ല മറ്റിതര ജീവജാലങ്ങളിലേക്കും പടരുന്നതാണെന്നും ആ ചര്യയാണ് ഓരോരുത്തരും പിന്തുടരേണ്ടത് എന്നും ക്ലാസ്സിന് നേതൃത്വം കൊടുത്തുകൊണ്ട് നേതാക്കൾ ഉദ്ഘോഷിച്ചു.
ഒരു പക്ഷിയുടെ കുഞ്ഞിനെ അതിന്റെ തള്ളയിൽ നിന്നും അല്പനേരത്തേക്ക് അകറ്റിയ അനുചരന്മാരെ തിരുത്തുകയും ആ കുഞ്ഞിനെ അതിൻറെ അമ്മയിലേക്ക് തന്നെ ചേർക്കാൻ കല്പിച്ച തിരുനബിയുടെ ചര്യയിൽ ലോകത്തിന് പാഠമുണ്ടെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നും ദർസ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഐസിഎഫ് ദമ്മാം റീജിയൻ പ്രസിഡന്റ് അഹ്മദ് നിസാമി പറഞ്ഞു. ഡിവിഷൻ ദഅവ സെക്രട്ടറി ഉമർ സഖാഫി ക്ലാസ്സിന് നേതൃത്വം നൽകി.
അൽമുഅജിൽ നടന്ന പരിപാടിയിൽ ബഷീർ കോഴിക്കോട്, റീജിയൻ തസ്കിയ സെക്രട്ടറി അബ്ദുൽ മജീദ് ചങ്ങനാശ്ശേരി, അഡ്മിൻ സെക്രട്ടറി ജാഫർസാദിഖ് എൻഎച് എമിനെൻറ് സെക്രട്ടറി അഷ്‌റഫ് ചാപ്പനങ്ങാടി, മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് സംബന്ധിച്ചു. ഡിവിഷൻ പ്രസിഡന്റ് ഫഹദ് പാപ്പിനിശ്ശേരി ആദ്യക്ഷ്യം വഹിച്ചു. ഫിനാൻസ് സെക്രട്ടറി ഉസ്മാൻ പിലാത്തോടൻ നന്ദിയും പറഞ്ഞു.



