കാസ്പിയൻ കടലിലെ യുക്രൈൻ ആക്രമണം: ശക്തമായ പ്രതിഷേധവുമായി ഇറാൻ, സ്ഥാനപതിയെ വിളിച്ചുവരുത്തി

ടെഹ്റാൻ: കാസ്പിയൻ കടലിൽ യുക്രൈൻ നടത്തിയ ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇതാദ്യമായാണ് മേഖലയിൽ ഇത്തരമൊരു സംഭവം നടക്കുന്നത്. ഇത് ആവർത്തിക്കപ്പെടാനുള്ള സാധ്യതയിൽ ഇറാൻ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.

ആക്രമണം ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ വിദേശകാര്യ മന്ത്രാലയം ഉന്നത യുക്രേനിയൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അമർഷം അറിയിച്ചു. തുടർന്ന് പുറപ്പെടുവിച്ച മറ്റൊരു പ്രസ്താവനയിൽ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫുമായി ഫോണിൽ സംസാരിക്കുകയും, അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും ഈ ആക്രമണത്തിനെതിരെ പ്രതികരിക്കണമെന്നും അപലപിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

വെറുമൊരു അപലപനത്തിനപ്പുറം, ഇറാന് നേരെയുള്ള യുക്രൈന്റെ ശത്രുതാപരമായ നിലപാടുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പും വിദേശകാര്യ മന്ത്രാലയം നൽകി. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം മൂലം ഇറാന്റെ സമുദ്രവ്യാപാരം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, കാസ്പിയൻ കടലിലെ ഈ ആക്രമണം ഇറാന് തന്ത്രപ്രധാനമായി വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

 

Related Articles

- Advertisement -spot_img

Latest Articles