പ്രവാചക ജീവിത പഠനത്തിലേക്ക് വാതിൽ തുറന്ന് ഐ.സി.എഫ് സ്നേഹസംഗമം

ജിസാൻ: ‘ഖൽബിലുണ്ട് എന്റെ നബി’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ജിസാൻ റീജിയൻ വിപുലമായ സ്നേഹസംഗമം സംഘടിപ്പിച്ചു. ജിസാനിലെ സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടിപ്പിച്ചായിരുന്നു പരിപാടി. എല്ലാ മതങ്ങളുടെയും അന്തസത്ത കാരുണ്യവും പാരസ്പര്യവും സഹവർത്തിത്വവുമാണെന്നും, മനുഷ്യർ മതങ്ങളുടെ യഥാർത്ഥ നന്മകളിലേക്ക് മടങ്ങണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

ജിസാൻ യൂണിവേഴ്സിറ്റി പ്രതിനിധികളായ ജോ വർഗീസ്, രമേശൻ മൂച്ചിക്കൽ എന്നിവർക്ക് പുറമെ സതീശൻ നീലാമ്പരി, മനോജ് കണ്ണൂർ, രാധാകൃഷ്ണൻ, സുരേഷ്, ഷാജു മുക്കം തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

ഐ.സി.എഫ് റീജിയൻ പ്രസിഡന്റ് താഹ കിണാശേരി അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി ഉദ്ഘാടനം ചെയ്തു. മുസ്തഫ സഅദി ക്ലാരി സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് ബിൻ സ്വാലിഹ്, സത്താർ പെടേന, ഹാരിസ് പട്ള തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. രഹനാസ് കുറ്റിയാടി സ്വാഗതവും എമിനന്റ്സ് സെക്രട്ടറി നാസർ കല്ലായി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles