ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സ്വതന്ത്ര ദിനമാഘോഷിച്ചു.

ജുബൈൽ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലും ആഘോഷിച്ചു. ദേശസ്നേഹത്തിന്റെ ഓർമ്മകളും ഭാവിയിലേക്കുള്ള പ്രതീക്ഷകളും ഒത്തുചേർന്ന വർണ്ണാഭമായ ചടങ്ങിൽ ചെയർമാൻ ശ്രീനിവാസ് എൽ. നിധി ദേശീയപതാക ഉയർത്തി.

തുടർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗോജ്ജ്വലമായ സ്മരണകൾ പുതുക്കിക്കൊണ്ട് പ്രിൻസിപ്പൽ ഡോ. നിഷ മധു സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാതൃരാജ്യത്തിനായി ജീവൻ നൽകിയ ധീരരുടെ സ്മരണകൾ നിലനിർത്തിക്കൊണ്ട്, നേടിയെടുത്ത സ്വാതന്ത്ര്യം ഉത്തരവാദിത്വ ബോധത്തോടെ ഉപയോഗിക്കാൻ ഓരോ വിദ്യാർത്ഥിയും തയ്യാറാകണമെന്ന് അവർ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും അഭിമാനത്തിനും കാരണക്കാരാകാൻ യുവതലമുറയ്ക്ക് സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.

രാജ്യത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടി കഠിനാധ്വാനം ചെയ്യാൻ വരുംതലമുറ മുന്നോട്ടുവരണമെന്ന് സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഖാലിഖ്, ഡോ. മൊഹമ്മദ്‌ അർഷാദ്, മൊഹമ്മദ്‌ ഫക്രുദീൻ അലി എന്നിവരും ഓർമ്മിപ്പിച്ചു. രാജ്യപുരോഗതിയിൽ ഓരോരുത്തരുടെയും പങ്ക് നിർണായകമാണെന്ന് അവർ സന്ദേശത്തിൽ വ്യക്തമാക്കി.

അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കൈകകോർത്ത ആഘോഷച്ചടങ്ങിൽ ഏവരുടെയും സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി.

 

Related Articles

- Advertisement -spot_img

Latest Articles