സ്കൂൾ യൂനിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: സ്കൂൾ യൂനിഫോം ഇസ്തിരിയിടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച സ്കൂളിൽ പോകാനായി വസ്ത്രങ്ങൾ നേരത്തെതന്നെ ഇസ്തിരിയിട്ട് തയ്യാറാക്കിവെക്കാൻ ഒരുങ്ങുകയായിരുന്നു സ്വാതി. അതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയും അയൽവാസികളും ചേർന്ന് ഉടൻതന്നെ സ്വാതിയെ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Related Articles

- Advertisement -spot_img

Latest Articles