പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങൾ കടുക്കുന്നു; കോൺഗ്രസ് നേതാവും മകനും കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ അക്രമങ്ങളിൽ വ്യാപക പ്രതിഷേധവും കടുത്ത സംഘർഷാവസ്ഥയും. നാദിയ ജില്ലയിൽ മുതിർന്ന കോൺഗ്രസ് നേതാവും മകനും കാറിനുള്ളിൽ വെടിയേറ്റും വെട്ടേറ്റും ക്രൂരമായി കൊല്ലപ്പെട്ടു. ബംഗാൾ കോൺഗ്രസ് കമ്മിറ്റി അംഗവും നാദിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അനീസുർ റഹ്മാൻ (50), മകനും നിയമവിദ്യാർത്ഥിയുമായ അബു സുഫിയാൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.

ബേതുവാദഹരിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് കാറിൽ മടങ്ങവേ, നഗാഡി റെയിൽവേ ഗേറ്റിനു സമീപം കാത്തുനിന്ന അക്രമിസംഘം വാഹനം തടഞ്ഞു നിർത്തി വെടിയുതിർക്കുകയും തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ക്രൂരമായ ആക്രമണത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇതിനു പുറമേ, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ സി.ജെ.പി (കോക്രോച്ച്) പ്രവർത്തകനെയും പിതാവിനെയും ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ പിതാവ് പിന്നീട് മരണത്തിന് കീഴടങ്ങി. ഈ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കേ ആരോപിച്ചു. അടുത്തകാലത്തായി സംസ്ഥാനത്ത് ബി.ജെ.പി വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നും വിവിധ കോണുകളിൽ നിന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. സംഭവങ്ങളിൽ പോലീസും അന്വേഷണ ഏജൻസികളും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles