വിമാന ടിക്കറ്റ് നിരക്ക് – സമരങ്ങൾ കൊണ്ട് പരിഹാരം ആകുമോ?

കോഴിക്കോട്: ആഗോള വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ വ്യാപകമായി ഉയരുന്ന സമരങ്ങളും പ്രതിഷേധങ്ങളും ഫലം കാണില്ലെന്ന് വിലയിരുത്തൽ. സുപ്രീം കോടതിയുടെ ഇടപെടലുകൾ വരെ ചർച്ചയാകുമ്പോഴും, നിലവിലുള്ള സമരരീതികൾ കൊണ്ട് ടിക്കറ്റ് നിരക്ക് വർദ്ധനവിന് തടയിടാൻ കഴിയില്ലെന്നാണ് പലരും അഭിപ്രായപെടുന്നത്.

പ്രാദേശിക വിപണിയിൽ പോലും വിലക്കയറ്റം തടയാൻ കഴിയാത്ത സർക്കാരുകൾക്ക് ആഗോള കുത്തക കമ്പനികളുടെ വിമാന നിരക്ക് നിയന്ത്രിക്കാനാകില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമ്പോൾ ടിക്കറ്റ് നിരക്ക് ഉയരുന്നത് സ്വഭാവികമാണെന്നും ഇത് ഇന്ത്യയിലേക്ക് മാത്രമല്ല ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും ബാധകമായ കാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു രാജ്യത്തിന് മാത്രമായി ഇത്തരം ആഗോളതലത്തിലുള്ള വിപണി നിരക്കുകളിൽ ഇടപെടാൻ പരിമിതികളുണ്ട്. നിരക്ക് കുറയ്ക്കുന്ന കമ്പനികൾ മാത്രം സർവീസ് നടത്തിയാൽ മതിയെന്ന നിലപാട് പ്രായോഗികവുമല്ല. എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിച്ചു
ഇന്ത്യൻ വിമാന കമ്പനികളുടെ നിരക്കിൽ മാത്രം ഇടപെടാൻ സർക്കാരിന് സാധിച്ചാൽ തന്നെ അത് മറ്റൊരു പ്രതിസന്ധിക്ക് കാരണമാകും.

ചെറുകിട ട്രാവൽ ഏജൻസികൾ അടക്കം നടത്തുന്ന ഗ്രൂപ്പ് ബുക്കിംഗുകൾ കാരണം ടിക്കറ്റുകൾ മൊത്തമായി ബ്ലോക്ക് ചെയ്യപ്പെടുന്ന സാഹചര്യം ഇതിനകം തന്നെ നിരക്ക് വർദ്ധനവിന് കാരണമാകുന്നുണ്ട്. ഗ്രൂപ്പ് ബുക്കിങ് കൂടുതൽ നടന്നു വരുന്ന ഇന്ത്യൻ വിമാന കമ്പനികളുടെ നിരക്കിൽ  സർക്കാർ ഇടപെട്ട് നിയന്ത്രണങ്ങൾ കർശനമാക്കിയാൽ ടിക്കറ്റുകൾ മുഴുവൻ ഏജൻസികളുടെ കയ്യിലാകാൻ ഇത് ഇടയാക്കും.

വിമാന കമ്പനികളുടെ ടിക്കറ്റിംഗ് സംവിധാനങ്ങൾ നിയന്ത്രിക്കുന്നത് കൃത്രിമ ബുദ്ധിയാണ്. ട്രാവൽ ഏജൻസികൾ ഗ്രൂപ്പ് സംവിധാനത്തിലൂടെ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുമ്പോൾ, ആ റൂട്ടിൽ ആവശ്യകത കുത്തനെ കൂടിയതായി കൃത്രിമ ബുദ്ധി സംവിധാനം കണക്കാക്കുകയും നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മറ്റ് കമ്പനികളുടെ നിരക്കുകളിലും പ്രതിഫലിക്കുന്നു.

പ്രവാസികളെ ബാധിക്കുന്ന പൂഴ്ത്തിവെപ്പിന് സമാനമായ ഇത്തരം തട്ടിപ്പിന് പിന്നിലുള്ള ട്രാവൽ ഏജൻസികൾക്കെതിരെയാണ് യഥാർത്ഥത്തിൽ നടപടി വേണ്ടത്. പൂഴ്ത്തിവെപ്പ് നിയമത്തിന്റെ പരിധിയിൽ പെടുത്തി ഇത്തരം ഏജൻസികൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചാൽ മാത്രമേ പ്രവാസികൾക്ക് യഥാർത്ഥ ആശ്വാസം ലഭിക്കൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles