സ്വാതന്ത്ര്യദിനാഘോഷം: ദമ്മാമിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​ദമ്മാം: ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് PBDA (പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി), സോക്കർ സ്പോർട്ടിംഗ് രാക്ക എന്നിവർ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചായിരുന്നു ക്യാമ്പ് നടന്നത്.

​രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ നടന്ന ക്യാമ്പിൽ വനിതകൾ അടക്കം നിരവധിയാളുകൾ പങ്കെടുത്തു. ജീവൻ രക്ഷാ സന്ദേശമുയർത്തിപ്പിടിച്ച് “Donate Blood, Save Lives” എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് രക്തം ലഭ്യമാക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായകരമാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

​ക്യാമ്പിന്റെ വിജയകരമായ സംഘാടനത്തിന് PBDA, സോക്കർ സ്പോർട്ടിംഗ് രാക്ക എന്നിവയുടെ ഭാരവാഹികളായ ,ഷൈജു ഫയാസ് കെ.ടി, ഷിനാജ് കരുനാഗപ്പള്ളി,ഷീറോഷ് തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാനത്തിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും സംഘടകർ നന്ദി അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles